പുഴുവായെന്ന

സ്വപ്നം കണ്ടൊരു

തീവണ്ടി

ഇരുള്‍ തുരങ്കത്തില്‍

നിന്നിറങ്ങി

താഴ്വരയുടെ മുകളിലൂടെ

പറക്കുന്നു.


ഉറക്കത്തിലേക്ക്

വണ്ടി

കാത്തുകിടക്കുമെന്‍

കാല്‍ത്തണ്ടയില്‍

ഉമ്മ വെയ്ക്കുന്നു.