റോഡിൽ വാഹനത്തിള

പതയ്ക്കൽ.


കുറേ നേരമായി

റോഡു മുറിച്ചു കടക്കാൻ നിൽക്കുന്ന അമ്മയും മകനും

ഇപ്പോഴും

അവിടെത്തന്നെ നിൽക്കുന്നുണ്ട്.


അവരുടെ കറുത്ത നെറ്റിയിലൂടെ

വിയർപ്പ് ചാലിട്ടൊഴുകുന്നുണ്ട്.

ഇടയ്ക്കവർ കൈ പൊക്കിത്തുടയ്ക്കും.

ഭൂമിയുടെ എഴുന്നു പിടിച്ച ഞരമ്പു പോലെ

അമ്മയുടെ കൈയ്യ്,

പാകമല്ലാത്ത വലുപ്പത്തിൽ

ഒരു വള .


നദിയിലിറങ്ങും പോലെ

അമ്മയും

മകനും.


അവൻ കുറേ നേരമായി

വളയിൽ തെരുപ്പിടിച്ചു കൊണ്ടേയിരിക്കുന്നു !


അതവനും അറിയുന്നില്ല

അമ്മയും.

വളമാത്രം

കൈയ്യിൽ മുകളിലേക്കും താഴേക്കും

സഞ്ചരിച്ചു കൊ

ണ്ടിരി

ക്കു

ന്നു!