പി രാമൻ
പി രാമൻ

പി രാമൻ

@thilanila


കവിത മനസ്സിലാവൽ

കവിത വായിച്ച് മനസ്സിലാവുന്നില്ല എന്നു പറയുന്നവർ ധാരാളം. സാഹിത്യം, സിനിമ, നാടകം, ചിത്രകല എന്നിവക്കൊക്കെയും ഈ മനസ്സിലാവായ്മ പ്രതികരണമായി കിട്ടാറുണ്ട്. വ്യക്തിപരമായി എന്നോടു വളരെ അടുപ്പമുള്ള പലരും എന്റെ കവിത മനസ്സിലാവാതെ സങ്കടപ്പെട്ടതായി പറഞ്ഞിട്ടുണ്ട്. എന്നാൽ ഒരു പാട്ടു കേട്ട്, അല്ലെങ്കിൽ കൊട്ടു കേട്ട്, നൃത്തം കണ്ട് മനസ്സിലായില്ല എന്നു പറയുന്നവർ കുറവായിരിക്കും. നമുക്കു മനസ്സിലാവാത്ത ഭാഷയിലെ പാട്ടായാലും അതു കേട്ടു നമ്മൾ മനസ്സിലായില്ല എന്നു പറയാറില്ല. ഈ മനസ്സിലാവലിനെയും മനസ്സിലാവായ്മയേയും ഒന്നു പ...


നോക്കച്ചാര്

വല്ലപാടും എണീറ്റു നിന്ന

കണ്ടച്ചാരുടെ കയ്യിൽ

ആയുധമൊന്നുമില്ല.


ചന്ത്രക്കാരൻ രാമച്ചാരുടെ കയ്യിൽ

ഒരു കുന്തമുണ്ട്.

അയാൾ അതെടുത്തു പിടിച്ചു നില്പാണ്.


ചേട്ടച്ചാർക്കാകട്ടെ

വേട്ടക്കുപോകാൻ പലവട്ടം വിളിച്ചിട്ടും

ചെവിയൊട്ടും കേൾക്കുന്നില്ല.


ചക്കിപ്പെണ്ണിന്റെ ചക്കരവായനാണ്

ചക്കച്ചാര്.

അവനെ മറ്റൊന്നിനും കിട്ടില്ല.


മഞ്ഞത്തുകിലും കഞ്ഞിപ്പുടവയുമുടുത്ത്

കുഞ്ഞിക്കാവും അവളുടെ മകനും

ഒരുങ്...


ദു:ഖം

ദു:ഖം

ഈ കണ്ണുകളിലെങ്ങനെ വന്നു,


മോദിഗ്ലിയാനി

തന്റെ മനുഷ്യരുടെ കണ്ണുകളിൽ

വരയണമെന്നു കരുതി

ഒടുവിൽ വരയാതെ മാറ്റിവെച്ച

ആ കൃഷ്ണമണികളിൽ

രണ്ടെണ്ണം?

...

ശശിയേട്ടൻ ഇത്ര വിഷാദത്തോടെ എഴുതരുത്

നിങ്ങളറിഞ്ഞോ,

വായനശാലയും പരിഷത്തും പാർട്ടിയും

സ്കൂൾ പി.ടി.എ യുമായി

നമുക്കിടയിൽ നിറഞ്ഞു നിൽക്കുന്ന

നമ്മുടെ പ്രിയപ്പെട്ട ശശിയേട്ടൻ

കഴിഞ്ഞ ദിവസം

കുറച്ചു വരികൾ

എനിക്കെഴുതിയയച്ചു.


വെറും വരികളല്ല.

മനോഹരമായ വരികൾ.

കവിത തന്നെ.

സങ്കടം നീറുന്ന ഒരു കവിത.


കവിത ഞാനാസ്വദിച്ചു, പക്ഷേ,

കരുണ പുരണ്ട പ്രസന്നമായ പുഞ്ചിരി

എപ്പോഴും സൂക്ഷിക്കുന്ന നമ്മുടെ ശശിയേട്ടന്

എവിടുന്നാണിത്ര വിഷാദം

എന്തിനാണിത്ര...