ദു:ഖം

ഈ കണ്ണുകളിലെങ്ങനെ വന്നു,


മോദിഗ്ലിയാനി

തന്റെ മനുഷ്യരുടെ കണ്ണുകളിൽ

വരയണമെന്നു കരുതി

ഒടുവിൽ വരയാതെ മാറ്റിവെച്ച

ആ കൃഷ്ണമണികളിൽ

രണ്ടെണ്ണം?