എഴുതുക തോന്നുന്ന പോലെ നീയിച്ഛിച്ച

വരികള്‍ നിന്‍ രീതിയില്‍ത്തന്നെ.

ഒരുവഴി മാത്രമേ ശരിയെന്ന പാലത്തി-

നടിയിലൂടെത്രയോ രക്തം

ഒഴുകിക്കടന്നുപോയ്, ഓര്‍ക്കുക കവിതയില്‍

അനുവാദമുള്ളതാണെന്തും.

ഒരുമുന്‍വ്യവസ്ഥയു,ണ്ടതിശയിച്ചീടണം

കടലാസിലുള്ള ശൂന്യത്തെ!