മധു. ബി
മധു. ബി

മധു. ബി

@madhu

സ്വദേശം തൃശൂർ ജില്ലയിലെ കുഴൂർ. കണക്കിലും മലയാളത്തിലും ബിരുദാനന്തര ബിരുദവും കണക്കിൽ ഡോക്ടറേറ്റും. കേരള ശാസ്ത സാഹിത്യ പരിഷത്തിനും ഡിസി ബുക്സിനും വേണ്ടി കണക്കുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഇപ്പോൾ എൻ സി ഇ ആർ ടിയുടെ കീഴിലുള്ള മൈസൂരിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനിൽ ഗണിതശാസ്ത്രത്തിൽ അസിസ്റ്റന്റ് പ്രൊഫസർ.


ആദ്യരാത്രി

രിച്ചയന്ന് തുടങ്ങിയ യാത്രയുടെ

ക്ഷീണം കൊണ്ട് മയങ്ങിപ്പോയ

അയാൾ

കണ്ണു മിഴിക്കുമ്പോള്‍

അകാശത്ത് നക്ഷത്രങ്ങളെ

തൂക്കിയിട്ടുകൊണ്ടിരുന്ന

ഒരു മാലാഖ പണി നിര്‍ത്തി

അയാളെ സംശയത്തോടെ നോക്കി.

ആ നോട്ടം അയാളെ

മരണത്തിനു മുൻപ് നടന്ന എന്തിനേയോ

ഓര്‍മ്മിപ്പിച്ചെങ്കിലും

മാലാഖ മുഖം തിരിച്ച് പണിയിലേക്ക് മടങ്ങിയതോടെ

അയാളതു മറന്നു.


വികെ പ്രകാശിന്റെ ത്രീകിംഗ്സിലെ സഹോദരന്മാര്‍

പരസ്പരം പണി കൊടുക്കാനായി

ഫ...


വാര്‍ഷികം

കാമുകി മരിച്ചു പോയതിനു ശേഷം

ഒരിയ്ക്കലുമയാൾ

ഓഫീസിൽ നിന്ന്

നേരത്തേയിറങ്ങാറില്ല.

ഫയലുകളിൽ എഴുതിയ കുറിപ്പുകൾ

പ്രണയ ലേഖനമെന്ന പോലെ

പല കുറി വായിക്കും.

താഴുമായി കാത്തുനിൽക്കുന്ന

പ്യൂണിന്റെ മുഖം കറുക്കും വരെ

ചെയ്തു തീർത്ത പണികൾ

വീണ്ടും

വീണ്ടും

വീണ്ടും

നോക്കും.


ഒടുവില്‍

പുറത്തിറങ്ങുന്ന നേരത്ത്

ഒന്നിച്ചു നനഞ്ഞ വെയിലോർമ്മകൾ

പൊള്ളിക്കുമ്പോൾ

തണലു തേടി

പതിവു താവളത്തിലെത്തും.

മറ...


സ്വപ്നദംശനം

പുഴുവായെന്ന

സ്വപ്നം കണ്ടൊരു

തീവണ്ടി

ഇരുള്‍ തുരങ്കത്തില്‍

നിന്നിറങ്ങി

താഴ്വരയുടെ മുകളിലൂടെ

പറക്കുന്നു.


ഉറക്കത്തിലേക്ക്

വണ്ടി

കാത്തുകിടക്കുമെന്‍

കാല്‍ത്തണ്ടയില്‍

ഉമ്മ വെയ്ക്കുന്നു.


...

മഴയുടെ സ്കൂളിന് അവധിയുള്ള ഒരു ദിവസം

അടുത്ത വീട്ടിലെ റാങ്കുകാരിയുടെ

അടുക്കളയിൽ നിന്നും

അക്ഷരങ്ങൾ

വേവുന്ന മണം

പുറത്തെ മഴ നനയാതെ

കയറി വന്ന്

നാളെ പരീക്ഷയാണെന്ന്

പറഞ്ഞിട്ടു പോയി.


ഇപ്പോൾ

ജംഗ്ഷനിലെ 

മൊബൈൽ കടയിലെ

കറുത്ത ചുരിദാറിട്ട പെൺകുട്ടി

മഴയത്തേക്ക് കൈനീട്ടുന്നുണ്ടാകും.

എന്റെ പുസ്തകത്തിലെ

അക്ഷരങ്ങൾക്ക് 

തണുക്കുന്നു.

ഞാനവയ്ക്ക് മഴ കൊള്ളാതെ നിൽക്കാനൊരു

കുടിലു വരച്ചു കൊടുക്കുന്നു.

ആ കുടിലിന്

പ്രണയമെന്ന...