മകളേ നീ കരുത്തിന്റെ പേരാകുക!

കടലോളം ഹർഷത്തിൻ ഉറവാകുക!


അതിരുകൾ ആകാശം,

അളവില്ലാ സ്നേഹം

അറിവ് നിന്നാ,യുധം

അടിപതറാതെ ചിത്തം!


നേരോടെ നെറിവോടെ നീ പോകുക!

നേർക്കു നേർ പോരാടി ജയം കൊള്ളുക!


നേടുന്നോർക്കാകണം നീ പ്രേരണ

നോവുന്നോർക്കേകണം കനിവിൻ തണൽ

പറന്നു പൊങ്ങട്ടെ സ്വപ്നങ്ങൾ!

പിടി വിടാതെ പടരട്ടെ നിൻ വേരുകൾ!


കരുതുമെൻ സ്നേഹം, കാലം കടന്നാലും കവചമായ്

മകളേ നീ വളരുക 

വരമായ് തെളിയുക!