ചരിത്രത്തിന്‍റെ നേരറിയാന്‍ 

കൗതുകം തേടിനടന്ന സഞ്ചാരി 

ഊടുവഴികള്‍ താണ്ടിചെന്നപ്പോള്‍

കണ്ടത് 

നേരുകള്‍ കുഴിച്ചുമൂടിയ

ശവമഞ്ചങ്ങള്‍ 

അതില്‍

ഇരുമ്പാണി തറച്ച മൂടിപലക 

ഒരിക്കല്‍ 

ഇരുമ്പാണികള്‍ തുരുമ്പിക്കും 

മൂടിപലകകള്‍ അടര്‍ന്നുപോകും 

അന്ന് 

എഴുതപ്പെട്ടവയ്ക്കുമേല്‍ 

എഴുതപ്പെടാതെ പോയവ 

ഉയിര്‍ത്തെഴുന്നേല്‍ക്കും 

കറുത്തസത്യങ്ങള്‍ മുളയ്ക്കും 

അതിന്‍റെ വേരുകള്‍

പറിച്ചെടുത്താല്‍ കാണാം 

അവയ്ക്കുമേല്‍ ചവുട്ടി 

വാനിലേയ്ക്കുയര്‍ന്നവര്‍ 

വെറും 

സ്വര്‍ണ്ണം പൂശിയ ചെമ്പോലകളായിരുന്നെന്ന്