പുലരുമ്പോൾ കാണുന്ന സ്വപ്നങ്ങൾ യാഥാർത്ഥ്യങ്ങളാകം.

അവിടെ കുന്നിൻ ചെരിവിൽ

നനുത്ത മഴയുണ്ടായിരുന്നു

ചെറിയ ഒറ്റമുറി വീട്ടിൽ

ചന്ദന ഗന്ധം നിറഞ്ഞിരുന്നു.

അലിവോടെ എന്റെ നേർക്കു നീണ്ട

ഉടലില്ലാത്ത കൈകളിൽ

വിരലുകൾക്കു പകരം അഞ്ചു പൂക്കൾ!

അവയിൽ ഞനൊൻ്റെ കൈ കോർത്ത്

പതിയെ പടി കടന്ന്, മരം കടന്ന്,

പുഴ കടക്കാനൊരുങ്ങിയത്

നിങ്ങളറിഞ്ഞുവോ?

പുലരുമ്പോൾ കാണുന്ന സ്വപ്നങ്ങൾ

യാഥാർത്ഥ്യങ്ങളത്രെ.