ജീവിതമെന്നത് മൃത്യുവിന്റെ

ഭാഷാപഠനകാലമെന്നു കരുതുന്നു!


(അതേ ഭാഷയിൽ പൂർണ്ണജ്ഞാനം

കിട്ടുന്നതാവുമപ്പോൾ മൃത്യു)


മൃത്യുവെ അറിയാൻ മരിച്ചവരുടെ

വിരലുകൾ തൊട്ടാൽ മതിയൊ.

 

ഒരേ ലിപിയും ഒരേ അർത്ഥവുമുള്ള

രണ്ടു ഭാഷകൾ ഇരുട്ടും മൃത്യുവും.


ഇരുട്ടിൽ മരിക്കുമ്പോൾ വേറൊരു

ഭാഷയിൽ കൂടി ജ്ഞാനം നേടിയെന്നു 

കരുതി കണ്ണുകളടക്കണം.