ഐസ് ബർഗിൻ്റെ 

നിമ്നോന്നതികളിലൂടെ 

ഒഴുകിയിറങ്ങുന്ന നീലകളുടെ 

സമുദ്രസ്നാനം

നീന്തി മറയുന്ന കറുപ്പുകളിൽ നിന്ന്

ചിതറിത്തെറിക്കുന്ന വെളുപ്പുകളുടെ

പതഞ്ഞുയരുന്ന വിരലുകൾ 

തൊട്ടു നോക്കുന്ന

തണുപ്പിൻ്റെ സ്ഥടിക വാനം

ഒഴുക്കുകളുടെ സംഗീതത്തിൽ

വരക്കാനൊരുക്കി വെച്ചൊരു

ഗ്ലാസിയർ പാലറ്റ്.