അമ്മയും മോളും
ബസ്റ്റോപ്പിൽ കാത്തുനിൽക്കുന്നു
ബസ് വരുന്നു
അവർ അതിൽ കയറി ടിക്കറ്റ് എടുക്കുന്നു,
രണ്ട് ജീവിതം.
കണ്ടക്ടർ ചോദിച്ചു,
അക്കരെയോ ഇക്കരെയോ?
അമ്മ പറഞ്ഞു, നടുക്ക്.
കണ്ടക്ടർ: ആ സ്റ്റോപ്പ് മരണമാണ്
അമ്മ: അതുമതി
ഏറ്റവും ആഴമുള്ള ഇടം നോക്കി നിർത്തണം
ജീവിതത്തിലേക്ക് ഉള്ളതിന്റെ
ഇരട്ടിച്ചാർജ് തരാം
അക്കരെ വന്നുനിൽക്കുന്നയാൾ
മുഷിഞ്ഞ് മടങ്ങിപ്പോകട്ടെ.
മനോഹരം... നരകത്തിനും സ്വര്ഗ്ഗത്തിനുമിടയിലെ പാലമോ രണ്ടു നരകജീവിതങ്ങള്ക്കിടയിലെ പാലമോ ദീര്‍ഘം ?