ഭൂമിക്കടിയിൽ കിടക്കുന്നുണ്ട്

ആ ശില്പം

ശില്പിയേയും കെട്ടിപ്പിടിച്ച്


അവർ

മണ്ണുമാന്തി നോക്കുന്നു

ഭൂമി തുരന്നു നോക്കുന്നു

കടൽ

വറ്റിച്ചു നോക്കുന്നു


അവർ

അറിയപ്പെടാത്തൊരു ലോഹത്തിൻ്റെ

കണക്കെഴുതി നോക്കുന്നു

നിറവും തൂക്കവും നോക്കുന്നു


അവർ

നുണകൾ കൊണ്ട്

കഴുകിയെടുക്കാൻ നോക്കുന്നു

അരിച്ചെടുക്കാൻ നോക്കുന്നു


ഭൂമിക്കടിയിൽ കിടപ്പുണ്ട്

ആ ശില്പം

ശില്പിയേയും കെട്ടിപ്പിടിച്ച്