നട്ടുച്ചയ്ക്ക് 

ഉണങ്ങിയ മരത്തിന്റെ

തെറ്റത്തെക്കൊമ്പിൽ

ഒറ്റയ്ക്കിരുന്നു 

ഒരു കാക്ക.


വരണ്ടുണങ്ങിയ 

കുളക്കരയിൽ.


മരക്കൊമ്പിൽനിന്നും 

കാക്ക 

പറക്കുന്നു.

കുളത്തിലതിൻ

നിഴലൊരു മേഘം.


തെളിഞ്ഞുകത്തുമാകാശം.

വരണ്ട് ഒരു കുളം.

കരയിലെ ഉണങ്ങിയ മരം.

കാക്കയതിന്റെയോർമ്മയുടെ 

കൊക്കിലേന്തിപ്പറക്കുന്നു.


കാക്കച്ചിറകു മാത്രം 

മേഘമായി 

കുളത്തിന്റെ 

നെഞ്ചിലും.