മിന്നായം പോലെ

കണ്ണിൽപ്പതിക്കും


ചില വള്ളിത്തലപ്പ് ,

പേരറിയാ മരക്കാഴ്ച

അറിയാ മനുഷ്യരുടെ 

പാതി മുഖ ദർശനം,

പിന്നിലേക്കുമായും 

മേല്ക്കൂര മങ്ങിയ

വീടുകൾ

കടകൾ,

കാലികൾ, 

മഞ്ഞയിലും

പച്ചയിലും വരഞ്ഞ ചിത്രം പോലെ

എന്തെന്നറിയാത്ത

ശബ്ദങ്ങൾ,

ചിരിയുടെ ഒരു തുമ്പ്

പാതയിൽ

വീണു കിടക്കും

പേരറിയാപ്പൂക്കൾ!


പെട്ടെന്നൊരു വാടക വണ്ടിയിൽ

മിന്നൽ പോലജ്ഞാത ഗ്രാമത്തിലൂടെ

കടന്നുപോകുന്നത് ഇങ്ങനെയൊക്കെത്തന്നെ!