വരഞ്ഞുതീർന്ന

ചിത്രങ്ങളിൽ,

എവിടെയൊക്കെയോ

നാം ഉണ്ടായിരുന്നു.


പറഞ്ഞു തീർന്ന

കുഞ്ഞുകുഞ്ഞു

സ്വകാര്യങ്ങളിൽ

പലപ്പോഴും നാം

മാത്രമായിരുന്നു.


മുറിഞ്ഞുപോയ, 

പതറിയ ശബ്ദങ്ങളിൽ 

ചിലപ്പോഴെങ്കിലും

നാം മാത്രമായിരുന്നു.


ഒരു വിതുമ്പലിൽ, 

ചിതറിപ്പോയ വാക്കുകളി-

ലെവിടെയൊക്കെയോ

നാം അവശേഷിച്ചിരുന്നു.


ഇങ്ങനെ

നമുക്കിടയിൽ മാത്രം

അവശേഷിച്ചതുകൊണ്ടാവാം

ഒന്നും അറിയാതെ പോയതും,

അടയാളപ്പെടാതെ പോയതും.