പുതിയോരുതാളിലേക്കൂളിയിട്ടിറങ്ങട്ടെ ഞാൻ

പുതുജീവനുദിക്കട്ടെ നെഞ്ചിൽ

തളിരില തളിർക്കട്ടെ കരളിൽ


എന്നിട്ടുമെന്തിനോ പരിഭവം ഹൃത്തിൽ

വ്യാകുലമെന്തോ പിടയ്ക്കുന്നു മനമിൽ

ആകുലമെന്തോയലട്ടുന്നു

മുന്നിൽ


പാടില്ല സംശയം

മുന്നോട്ടുവച്ചൊരു കാലില്ല

പിന്നോക്കിറക്കുവാനെന്നിൽ

നിങ്ങട്ടെ പാടക്കെട്ടുകൾ മുഴുവും

നീളട്ടെ നിണ്ടൊരു പാതയും മുന്നിൽ

നിറയട്ടെ കവിയാത്ത മഷിക്കുപ്പി വീണ്ടു-

മൊഴുക്കട്ട കലരാത്ത

മഷിതന്നെ നേരിൻ


കലരല്ലെ കറചേർന്ന

പൊഴിമകളൊന്നും

ഒഴുകല്ലെ മർത്യൻ്റെ

ചീഞ്ചലമൊട്ടും

വിറയല്ലെ കയ്യൊട്ട് പരമാർത്ഥമൊന്നും

എഴുതാനൊരുങ്ങുന്ന

നേരത്ത് നിന്നും

പതറല്ലെ മനമൊട്ട്

പറയാനൊരുങ്ങും

നേരൊന്നു ചൊല്ലുവാൻ

നേരത്ത് നീയും

അടയല്ലെ കണ്ണൊട്ട്

നീതിയിൽ നിന്നും

നീയെന്ന ഭീതിയിൽ

മുഴുകല്ലെയന്നും

അകലല്ലെ കാരുണ്യമേകുന്ന കയ്യും

മായല്ലെ മറയാത്ത നേരിൻ്റെ ഹ്യത്തും


അറിവേകുമറിവുകളറിയുക നീയും

അറിയാത്തൊരറിവുകൾ

നേടുകയെന്നും

അറിയുമോരറിവുകൾ

പകരുകയെന്നും

അറിവാകുമറിവിനെ തേടുകയെന്നും