ഫൈസൽ ബാവ
ഫൈസൽ ബാവ

ഫൈസൽ ബാവ

@faisalbava


ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലവും ഇന്നിന്റെ നിളയും

നിള ഒരു നദിയിലപ്പുറം മറ്റെന്തോ ആയി നമ്മളിൽ പരന്നൊഴുകുന്ന ഒന്നാണ് അതിനാൽ തന്നെ നിളയുടെ നിറവും മെലിച്ചലുമൊക്കെ നമ്മുടെയുള്ളിൽ അലയൊലിയുണ്ടാകും. "ഇടശ്ശേരി കുറ്റിപ്പുറം പാലത്തിൽ നിന്നും കണ്ട ഭാരതപ്പുഴ ഇന്നില്ല അതിനാൽ ഇന്ന് കവികൾക്ക് ഭാരതപ്പുഴയെ നോക്കി അങ്ങനെ എഴുതാനാകില്ല" എന്ന് കവി പിപി രാമചന്ദ്രൻ മാഷ് പറഞ്ഞത് ഓർത്തപ്പോൾ അവസാനം കണ്ട നിളയുടെ മെലിഞ്ഞ രൂപം മനസ്സിൽ വന്നു.  

"ഇരുപത്തിമൂന്നോളം ലക്ഷമിപ്പോള്‍ 

ചിലവാക്കി നിര്‍മ്മിച്ച പാലത്തിന്മേല്‍ 

അഭ...


കുരുതി

പെണ്ണേ, 

നിന്നെ 

ഞങ്ങള്‍ 

കുരിശില്‍ തറക്കുന്നു. 

 

അസഹ്യമായ 

വേദന തോന്നുമ്പോള്‍ 

കരയരുത്. 

 

അക്ഷരങ്ങളും 

കാമറകളും 

നിന്റെ 

ജീവിതത്തെ 

ചുറ്റി വരിയുമ്പോള്‍ 

നീ പിടയരുത്. 

 

എത്ര 

നീതി നിഷേധം 

കണ്ടാലും 

മിണ്ടരുത്. 

 

യൂദാസുമാരെ 

ചൂണ്ടിക്കാണിക്കരുത്. 


ഇളം തലമുറയുടെ കരുത്തുറ്റ കവിതകൾ

ജാഗ്രത്തായ പുതുകാല അടയാളവാക്യമാണ് ഏറ്റവും ഇളം തലമുറകൾ എഴുതുന്ന കവിതകൾ എന്ന് വിദ്യാർത്ഥികളുടെ കവിതകൾ വായിക്കുമ്പോൾ തോന്നാറുണ്ട്, കുടിയൊഴിഞ്ഞുപോയ ആധുനികതയുടെ ഭാരം അവരിൽ കാണാനില്ല, അവരുടെ തലക്ക് മീതെ ഡെമോക്ളീസിന്റെ വാള് കെട്ടിത്തൂക്കിയിട്ടിട്ടില്ല. ശക്തമായ രാഷ്ട്രീയം പറയാൻ അവർ തയ്യാറാവുന്നു പഴയതിന്റെ അവശേഷിപ്പുകളല്ല പഴയതിന്റെ ഒരു പുതു തുടർച്ചയിലൂടെ അവർ മുന്നേറുന്നു. ബിംബങ്ങളുടെ മൗലികതകൊണ്ടും മനുഷ്യജീവിതത്തിലേക്കും പ്രകൃതിലേക്കും ആഴത്തിൽ തൊട്ടറിയാനുള്ള ഭാഷയും, സൂക്ഷ്മമായ നിരീക്ഷണവും നിലപാടിന്റെ ക...


ലൈഫ് പോർട്രെയ്റ്റ്

വാൻഗോഗ്,

ഹെമിങ്‌വേ,

കൃഷ്ണകുമാർ,

സുബ്രഹ്മണ്യദാസ്,

ഗുഹൻ,

രാജലക്ഷ്മി.... 

പിന്നെയും എത്രയോ പേർ.


കണ്ണടച്ചു തുറക്കുമ്പോൾ 

ഇവർ മാടി വിളിക്കുന്ന 

മിന്നൽ ചിത്രങ്ങൾ.


വാൻഗോഗ് ചെവി മുറിച്ച

രക്തംകൊണ്ടു ചുവന്ന 

സൂര്യകാന്തി വരയ്ക്കുന്നു.


ഹെമിങ്‌വേ കടൽ 

തീരത്ത് തോക്കുമായി 

അലറിവിളിച്ചു പായുന്നു.

 

കൃഷ്ണകുമാർ 

ശില്പത്തിനു തീക...