കമറുദ്ദീൻ ആമയത്തിന്റെ കവിതയിലെ മുന കൂർത്ത ചില നിരീക്ഷണങ്ങൾ നർമ്മത്തിലൂടെ നമ്മെ കൂടുതൽ ചിന്തിപ്പിക്കും.

"മുത്തച്ഛൻ നാസിയായിരുന്നു

അച്ഛൻ ജൂതനും

ഞാൻ കാനാൻകാരനും

മുത്തശ്ശി ഗാന്ധാരിയാണ്

അമ്മയ്ക്കിന്നും വീറ്റോ പവറില്ല.

പൂമുഖം പണ്ടത്തെ യൂറോപ്പും

നടുമുറ്റം ഇന്നത്തെ ഏഷ്യയും

അടുക്കള എന്നത്തേയും

ആഫ്രിക്കയാകുമ്പോൾ

കിടപ്പറ അന്റാർട്ടിക്കയാവുക

സ്വാഭാവികം"

തറവാട് എന്ന ഈ കവിത എല്ലാം പറയാതെ പറയുന്നു. തറവാട്ടിൽ നിന്നും കുഫിയയിൽ എത്തുമ്പോൾ ക...