sujeesh

സുജീഷ്

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. ‘വെയിൽ’ എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. ബ്ലോഗ്: http://blog.sujeesh.in ഇ-മെയിൽ: letter.sujeesh@gmail.com

Harithakam URL: harithakam.com/sujeesh

 • ശേഷം

  ഒറ്റയ്ക്ക് കഴിഞ്ഞൊരാൾ
  മരിച്ചതിൽപ്പിന്നെ
  ഒഴിഞ്ഞുകിടക്കും വീട്,
  തുറന്നുകിടക്കും ജനൽ
  കടത്തിവിടും വെയിൽ
  വരച്ചിടുകയാണു അകചുവരിൽ
  വരുംവഴി മുന്നിൽപ്പെട്ട
  ഇലയില്ലാ ചില്ലതൻ നിഴൽ

  കൂടുതൽ >>

  വെയില്‍

  ഇല്ല, കുടിച്ചിരിക്കില്ല
  വെയിൽ കുടിച്ചിടത്തോളം
  വെള്ളമാരും.

  കൂടുതൽ >>

  കാരണം

  പറന്നുയർന്ന കിളികൾ
  ഇളക്കിവിട്ട ചില്ലയിൽ നിന്നും
  ഞെട്ടറ്റു വീണൊരില
  താഴേ നിൽക്കും ചില്ലയൊന്നിൽ
  തങ്ങി നിൽക്കുന്നു,

  കൂടുതൽ >>

  feature image

  റില്‍ക്കെയുടെ കവിത

  സിംബലിസത്തിന്റെയും മിസ്റ്റിസിസ­ത്തിന്റെയും കാവ്യാത്മകത വഴിഞ്ഞൊഴുകുന്ന ഭാഷയിലുള്ള ഒരു മിശ്രിതമായിരുന്നു റെയ്‌‌നർ മറിയ റിൽക്കെയുടെ ആദ്യകാലകവിതകൾ. പിന്നീട് ഫ്രഞ്ചുശില്പിയായ റോദാങ്ങുമായുള്ള (August Rodin) ബന്ധം റിൽക്കേയുടെ ജീവിതത്തെയും കാവ്യജീവിതത്തെയും ആകെ മാറ്റിമറിയ്ക്കുകയായിരുന്നു. കലാകാരൻ പ്രചോദനത്തിനു വേണ്ടി കാത്തിരിക്കുക എന്ന സാമ്പ്രദായികപാഠത്തിനു പകരം, നിരന്തരം പ്രവൃത്തി ചെയ്യുക, കലയെ ഒരു പ്രവൃത്തിയായി കാണുക എന്ന സ്വന്തം രീതിയാണു റോദാങ്ങ് റിൽക്കെയെ പഠിപ്പിച്ചത്.

  കൂടുതൽ >>

  എം പി പ്രതീഷുമായി ഒരു സംഭാഷണം

  വ്യക്തിപരമാണെനിക്ക്‌ കവിത. എല്ലാവരുടെയും കവിത വ്യക്തിപരമായിരിക്കുമെന്നും തോന്നുന്നു. ആൾക്കൂട്ടമല്ല, ഒരു മനുഷ്യനാണു കവിത ഉച്ചരിക്കുന്നത്‌, വായിക്കുന്നതും. അപ്പോൾ അത്‌ ആത്മപരമാവുന്നു. ചുറ്റുപാടുകൾ എന്നത്‌ ലോകാനുഭവം തന്നെ. എന്റെ ലോകമാവട്ടെ, ചെറിയ വീടും തൊടിയും നാടിന്റെ ഒരു തുമ്പും, ചെറു നഗരത്തിന്റെ പിന്നാമ്പുറവും ഒക്കെയാണ്. എന്റെ കവിതകൾ ആ അതിരുകൾ വിട്ടുപോവുന്നില്ല. മിക്കപ്പോഴും ഞാനൊരു നിരീക്ഷകനാണ്. വൈകാരികമല്ല എന്റെ ബന്ധങ്ങളേറെയും. ഒരു മനുഷ്യനോടും പുഴുവോടും ഇലയോടും ഒരേ തലത്തിൽ നിന്നാണു ഞാൻ മിണ്ടുന്നത്‌. 

  കൂടുതൽ >>

 • അനുഭൂതി

  നീലിമയേറിയ വേനല്‍ക്കാലരാവുകളില്‍
  ഊടുവഴികളിലൂടെ കടന്നുപോകും ഞാന്‍,
  കതിര്‍മുള്ളുകളേറ്റ്, പുല്‍നാമ്പുകളില്‍ ചവിട്ടി:
  കിനാവുകണ്ടും, കാലടിയില്‍ കുളിരറിഞ്ഞും,
  നഗ്നമാംശിരസ്സില്‍ തെന്നലിന്‍തലോടലേല്‍ക്കും

  കൂടുതൽ >>

  കഥകള്‍

  എത്ര ചെറുതായിരുന്നാലും
  എല്ലാമതാതിന്റെ കഥകളെഴുതുന്നതിനാൽ,
  ലോകമൊരു മഹത്തായ വലിയ പുസ്തകം
  ഓരോ സമയത്തിനുമനുസരിച്ച്
  ഓരോ ഏടിലേക്കും തുറക്കുന്നു

  കൂടുതൽ >>