സുബൽ കെ ആർ
സുബൽ കെ ആർ

സുബൽ കെ ആർ

@subalkr


പ്രാർത്ഥിക്കുന്നവരുടെ വെളിച്ചം

മൂന്നും കൂടിയ വഴിയിലെ

റബർ തോട്ടത്തിനരികിലെ

കുഞ്ഞു കപ്പേളയിൽ

ഒരു കുഞ്ഞു പെൺകുട്ടി

കരയുന്നു.


പതിവില്ലാതെ

കുറച്ചധികം ആളുകൾ പ്രാർത്ഥിക്കുന്നുണ്ട്

കുറച്ചധികം വെളിച്ചം തെളിഞ്ഞിട്ടുണ്ട്


വലിയ പള്ളികൾക്കിടയിൽ

കുഞ്ഞു കപ്പേളകൾ പോലെ

വലിയ ആളുകൾക്കിടയിൽ

കുഞ്ഞു കുഞ്ഞുങ്ങൾ പോലെ

വലിയ പ്രാർത്ഥനകൾക്കിടയിൽ

കുഞ്ഞു കരച്ചിലുകൾ.


പതിവുപോലെ രാത്രിയിൽ

പെൺകുട്ടിയുടെയച്ചൻ ഒരു ചട്ടി

ചൂരക്...


കൊറ്റിയുടെ പറക്കൽ

വരാന്തയിൽ നിന്ന് നോക്കുമ്പോൾ

തെങ്ങോലകൾക്കിടയിൽ കാണുന്നു നീലാകാശം,

അതിലൊരൊറ്റ വെളുത്ത വലിയ മേഘം.

നോക്കിനോക്കി നിൽക്കുമ്പോൾ തോന്നുന്നു

നല്ല കരുണയുള്ള മേഘം.

അറിവുവഴികളിൽ ചിലർ പറഞ്ഞു

കാണുന്നതും കാണുന്നയാളും

ഒന്നുതന്നെ.

ഇപ്പോൾ, തെങ്ങോലയിൽ

ഒരു കൊറ്റി വന്നിരിക്കുന്നു.

ഓലപ്പച്ചയിൽ വെയിലിളക്കം

കൊറ്റിയിൽ വെൺതിളക്കം.

കൊറ്റി നീളൻ കഴുത്ത്

വശങ്ങളിലേക്ക് തിരിച്ചുകളിക്കുന്നു.

പൊടുന്നനെ പറന്നുപോകുന്നു.

കൊറ്റികളുടെ പറക...