വി.എം.ഗിരിജ
വി.എം.ഗിരിജ

വി.എം.ഗിരിജ

@vm


ഷൊർണൂർക്കാരിപ്പാട്ട്

"ഇപ്പച്ചെല്ലും കൊല്ലത്തെത്തും, ഇപ്പച്ചെല്ലും കൊല്ലത്തെത്തും

കുട്ടിപ്പട്ടര് ചത്തേപ്പിന്നെ  ചക്കത്തുണ്ടം തിന്നിട്ടില്ലാ" (1)

 

കൊള്ളാം കൊല്ലത്തേക്കൊരു വഴിയീ റൈലിന്മേലുണ്ടല്ലേ

കൊല്ലം പഴയതു പുതിയതുമവിടേ നിരന്നിരിക്കുകയാവും,

കഴിഞ്ഞ കൊല്ലം, കഴിഞ്ഞ കൊല്ലം പറയാറുണ്ടെല്ലാരും

കഴിഞ്ഞ കൊല്ലമതെങ്ങനിരിയ്ക്കും? ക്ളാസുകളായിട്ടാവും.

കഴിഞ്ഞ ടെക്സ്സ്റ്റിൽ, പാവാടകളിൽ, പിഞ്ഞിയ ജാക്കറ്റിന്മേൽ

മെലിഞ്ഞ കയ്യാൽ തിരുപ്പിടി...


ഈ ഊഞ്ഞാൽ വള്ളിയ്ക്ക് എന്തൊരു കയ്പ്പാണ്

ഏറ്റവും ഇഷ്ടപ്പെട്ട വൈലോപ്പിള്ളിക്കവിതകളിൽ ഒന്ന് മാത്രമാണ് "ഊഞ്ഞാലിൽ".തിരുവാതിരക്കാലമായ കാരണം കവി പ്രൊഫ. മധുസൂദനൻ നായർ, രാജീവ് കാറൽമണ്ണ തുടങ്ങിയവർ പാടിയത് അടക്കം ഒരു പാട് വീഡിയോ /ഓഡിയോ ആവിഷ്കാരങ്ങൾ വരുന്നതിനാൽ വീണ്ടും അത് വിരിഞ്ഞു വിരിഞ്ഞു വരുന്നു എന്നെ ഉള്ളൂ....ഊഞ്ഞാലിൽ എന്നാണു കവിതയുടെ പേര് എന്നത് തന്നെ ഒരു പാട് അർത്ഥവഴികൾ ഉണ്ടാക്കുന്നു.ഊഞ്ഞാൽ എന്ന രൂപകം വളരെ പ്രാചീനമല്ല.മറ്റു പല വസ്തുക്കളും ക്രിയകളും ജീവിതത്തിനു ഉപമാനമായി സ്വീകരിക്കാറുണ്ട് ഇന്ത്യൻ തത്വചിന്ത.സത്രം,പെരുവഴ...