ശ്രീദേവി എസ് കർത്താ
ശ്രീദേവി എസ് കർത്താ

ശ്രീദേവി എസ് കർത്താ

@sreedevi


മഴ കഴിഞ്ഞയുടനെ നാലു പെണ്ണുങ്ങൾ

"എന്താണേലും ഒടുവിൽ എനിക്കാ പണി"

എന്ന് മുഖം വീർപ്പിച്ച്, 

നറു വെളിച്ചത്തെ 

ഇടുപ്പിലേക്ക് തിരുകിവച്ച്,

ഇന്നലെ നിലത്തു വീണ ആകാശത്തെ

പതിയെ ഒന്ന് കൊട്ടി,ക്കോരി,

നിലത്തു തൂവാതെ, തിരിയെ ഇരുന്നിടത്തു 

വയ്ക്കാൻ ശ്രമിക്കുന്നു സൂര്യൻ.


"വിടില്ല വിടില്ല"എന്ന്

താഴെ വീണ ആകാശത്തെ

ആദ്യം കണ്ടപ്പോഴേ പ്രേമത്തിലായിപ്പോയ 

ചൊറിത്തവളത്തള്ള.


ഇന്നലെ പെയ്ത മഴ...


ഓടിയോടി പോകുന്നു

രക്തം പുരണ്ട ഉടലോടെ വഴിയിൽ നിന്ന്

മടിയിലേക്ക്

കയറിയിരുന്ന്

രണ്ടു കടിയും തന്നു

നായക്കുട്ടി ചോദിച്ചു.

"ന്റെ പേര് പയ്യാമോ "

പറയാനാഞ്ഞ സത്യം വിഴുങ്ങി

"ബാലഗോപാലൻ "

എന്ന് വെറുതെ ഒരു പേര് പറഞ്ഞു

ചോര കൊണ്ട് നനഞ്ഞ ചെവിയാട്ടി സന്തോഷത്തോടെ

"വാലൂ " എന്ന് അവൻ ആ പേരിനെ

നന്നായി ചെറുതാക്കി നക്കിത്തോർത്തി.


പിന്നെ,

വീട് നായക്കൂടായി

പ്രപഞ്ചം "കടിപ്പാട്ട"മായി

സമയം കുരകളാൽ

പലവട്ടം തകർക്കപ്പെട്ട...