മനസ്സിന്റെ ഒരു SEM image നോക്കുകയാണ്.
നീയോ ഞാനോ എന്ന്
തീർത്ത് പറയാൻ കഴിയാത്ത
ഓർമ്മയുടെ അനേകം പാർട്ടിക്കിൾസ്.
ആകൃതികൾ.
വാക്കുകളുടെ,
സൂഷ്മതയിൽ
മാത്രം കാണാവുന്ന നിഗൂഢമായ ചിരി.
വല വിരിച്ചതുപോലെ,
കെട്ട് പിണഞ്ഞത് പോലെ.
ചില അഗ്ലോമറേറ്റ്സിലേക്കുള്ള
സൂക്ഷ്മമായ നോട്ടത്തിൽ
അതുവരെയുണ്ടായിരുന്ന
ഒരു ചിന്ത,
ഒരു തോന്നൽ,
നഷ്ടപ്പെട്ടുപോകുന്നു.
ജീവിതം.
ഒരോ നിമിഷങ്ങളിലെയും<...