പി പി രാമചന്ദ്രൻ
പി പി രാമചന്ദ്രൻ

പി പി രാമചന്ദ്രൻ

@ppr


ഇടശ്ശേരിയുടെ വായാടി

മുറ്റത്തു നില്‍ക്കുന്ന കൂറ്റന്‍ പിലാവിന്റെ
കറ്റത്തണലിലുലാത്തിടുമ്പോള്‍
വീണുകിടക്കുന്ന സൗവര്‍ണ്ണശില്പക-
ശ്രേണി പെറുക്കിക്കളിയ്ക്കല്‍ നിര്‍ത്തി
ഓമന ചോദിച്ചാ,"ളെന്തിത്ര കൊച്ചാവാ-
നീ മരത്തിന്റെയിലകളച്ഛാ?"

മുറ്റത്ത് ഒരു കൂറ്റന്‍ പിലാവ്. അതിന്റെ തണലില്‍ ഉലാത്തുകയാണ് കവി. കൊച്ചു മകള്‍ പഴുക്കപ്പിലാവില പെറുക്കി കളിക്കുന്നു. ആ കളിക്കിടയ്ക്ക് അവള്‍ അച്ഛനോട് ഈ വലിയ മരത്തിന്റെ ഇലകള്‍ ഇത്ര ചെറുതാവാന്‍ കാരണമെന്താണെന്ന് ചോദിക്ക...


യുവകവികളോട്

എഴുതുക തോന്നുന്ന പോലെ നീയിച്ഛിച്ച
വരികള്‍ നിന്‍ രീതിയില്‍ത്തന്നെ.
ഒരുവഴി മാത്രമേ ശരിയെന്ന പാലത്തി-
നടിയിലൂടെത്രയോ രക്തം
ഒഴുകിക്കടന്നുപോയ്, ഓര്‍ക്കുക കവിതയില്‍
അനുവാദമുള്ളതാണെന്തും.
ഒരുമുന്‍വ്യവസ്ഥയു,ണ്ടതിശയിച്ചീടണം
കടലാസിലുള്ള ശൂന്യത്തെ!

...