അന്തരിച്ച കവി ആറ്റൂർ രവിവർമ്മയുടെ രണ്ടാം ചരമദിനത്തോടനുബന്ധിച്ച് 2021 ജൂലൈ 27 രാത്രി 7 മുതൽ 9 മണിവരെ ക്ലബ്ഹൗസിൽ ആറ്റൂരോർമ്മ എന്നൊരു കവിതയരങ്ങ് സംഘടിപ്പിച്ചു. ആറ്റൂരിന്റെ 25 കവിതകൾ മലയാളത്തിലെ പ്രമുഖരായ 18 എഴുത്തുകാർ ചൊല്ലി അവതരിപ്പിച്ചു.

പി രാമൻ, അൻവർ അലി, കെ ആർ ടോണി എന്നിവർ മോഡറേറ്ററായിരുന്നു.

സച്ചിദാനന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, കെ.സി.നാരായണൻ, കല്പറ്റ നാരായണൻ, എൻ.ജി. ഉണ്ണികൃഷ്ണൻ, റഫീക്ക് അഹമ്മദ്, പി.പി . രാമചന്ദ്രൻ, കെ.വി.ബേബി, അനിത തമ്പി, പി. രാമൻ, അൻവർ അലി, വി.എം.ഗിരിജ, മനോജ് കുറൂർ, എസ്.ജോസഫ്, കെ.രാജഗോപാൽ, പി.എൻ.ഗോപീകൃഷ്ണൻ, ആദിൽ മഠത്തിൽ, കെ ആർ ടോണി എന്നിവർ തിരഞ്ഞെടുത്ത ആറ്റൂർക്കവിതകൾ അവതരിപ്പിച്ചു. തുടർന്ന് ശ്രോതാക്കളുമായി സംവാദവും നടന്നു.

പരിപാടിയുടെ ശബ്ദരേഖ വൈകാതെ ഹരിതകത്തിൽ ലഭ്യമാക്കുന്നതാണ്.