എന്നും അടിച്ചു
വൃത്തിയാക്കിയിരുന്ന
കോലായ തറയിൽ
സന്ധ്യക്ക് തിരി തെളിയിച്ചിരുന്ന
വിളക്കിന് കീഴെ
നിശ്ചലയായി കിടക്കുന്നു
ചേച്ചി
കഴിഞ്ഞെന്ന്
നൂറാവർത്തി പറഞ്ഞതിന്
ശേഷം വാങ്ങി കൊടുത്ത
ചന്ദനത്തിരി തലയ്ക്കൽ പുകയുന്നു
അന്നു കാലത്തുംവെള്ളം
പകർന്ന ചെമ്പരത്തി
ചൂടിലും വാടാതെ
പൂവിട്ടു നിൽക്കുന്നു
കാലേ തീപൂട്ടിയതിന്റെ
കനൽ നീറ്റം
ഉള്ളടുപ്പിൽ