ലതാദേവി
ലതാദേവി

ലതാദേവി

@lathadevi

Working as Deputy Secretary at Law DEpartment, Govt of Kerala


നിശ്ശബ്ദത


നിശ്ശബ്ദത ഒരു കാടാകുന്നു

ഓരോ ഒച്ചയും താഴിട്ടുവച്ച

മരങ്ങൾ നിറഞ്ഞ കാട്.


ഒന്നുതുറന്നു മറ്റൊന്നിലേക്ക്

കടക്കുമ്പോൾ കൂരിരുട്ടിൽ

ഒച്ചകളെ കോർത്തുവച്ചു

നിലാവ് പുതച്ചുറങ്ങുന്ന കാട്.


കൊളുത്തുകൾ മാറ്റി

ജാലകങ്ങൾ തുറന്നിടുമ്പോൾ

ഉള്ളിലേക്ക് ഇരച്ചു കയറി

സൂഷ്മാണുവെ തിരയുന്ന

വെളിച്ചമെന്ന വാക്കാകും

ചിലപ്പോൾ നിശ്ശബ്ദത.


അഴിച്ചുവച്ച വാക്കുകളുടെ

<...

ബന്ധനം

നിഴലുകൾ തൂക്കിയിട്ട ജാലകത്തിന്ന-

പ്പുറമിപ്പുറം രണ്ടാത്മാക്കൾ.


എരിഞ്ഞുതീരുന്ന പകൽ കുടിച്ച് 

തളർന്നുവീണ ഇരുട്ടിനെ പെറുക്കിയെടുത്ത്

സ്വപ്നത്തിന് കാവൽതീർക്കുന്ന മതിലുകൾ.

 

...