ആർദ്ര എൻ.ജി
ആർദ്ര എൻ.ജി

ആർദ്ര എൻ.ജി

@ardra


പറക്കുന്നു വാനിലൂടെ

പറക്കുന്നൂ വാനിലൂടെ

വരിതെറ്റാതെ പക്ഷികൾ

നനഞ്ഞ മണ്ണിൽ കാലൂന്നി

വഴിതെറ്റിയ നമ്മളും                      

 

വരഞ്ഞ വർണചിത്രങ്ങൾ

മഴവീണലിയുമ്പൊഴും

ഉടഞ്ഞ പടികളിൽനിന്നു

കൂട്ടുന്നൂ നിറങ്ങൾ നാം.


മഴയിലെൻ മിഴിയിലെപ്പെയ്ത്ത്

ചേർന്നലിഞ്ഞൊളിക്കവേ

നനഞ്ഞ ചുണ്ടിന്നുപ്പ്,

കടൽക്കാറ്റെന്ന് നിൻ മൊഴി. 


...


സമയമാവുന്നൂ പോലും

കടക്കാനില്ല സന്തോഷം

കെടുത്തുന്നേതു മങ്ങലും

കൊടുക്കുന്തോറുമേറുന്നീ-

ലൊരു പുഷ്പവുമെന്നിലെ.


വളഞ്ഞേറുന്നു ദൂരങ്ങൾ

വളർന്നെത്തുന്നു ദുഃഖവും

വിരിഞ്ഞൊട്ടികിടക്കുന്നൂ

മുലപ്പാൽ സ്വപ്‌നമിറ്റവേ...