എന്റെ അമ്മാമ്മ

കൈതോലപ്പായ നെയ്യുമായിരുന്നൂ.


ആരുമറിയാതെ,

ഉച്ചക്കാനം നേരത്ത്

കൂർക്കംവലികളുടെ താളമളന്ന്,

ഞങ്ങൾ പുറപ്പെടും.


തയ് വളപ്പ് കടന്ന്,

കശുമാങ്ങ ചപ്പിയ 

നരിച്ചീരുകളെ കലമ്പി,

വിളക്കിന്റന്ന് വഴക്കിട്ട 

അലീമയുടെ മുറ്റത്ത്

ആരുമറിയാതെ അരക്കാൽ കുത്തി,

ഞങ്ങൾ തോട്ടുവക്കത്തേക്കിറങ്ങും.


തോട്ടിലേയ്ക്കൂർന്നിറങ്ങാൻ

ഒരു കൈ സഹായം,

ഇറമ്പിലെ കട്ടുറുമ്പിൻകൂടിനെപ്പറ്റ...