ഞാനേറ്റം ഭയക്കുന്നത്:

നിലതെറ്റിക്കുന്ന വിഷാദത്തെ,

സൗഹൃദങ്ങളെ തമ്മിലകറ്റുന്ന തെറ്റിദ്ധാരണകളെ,

സ്നേഹത്തിൻ പാൽപ്പുഴയിലൊഴുകാൻവെമ്പുന്ന

എൻ്റെ മോഹമീൻകുഞ്ഞുങ്ങളെ,

അവയുടെ കൊത്തേറ്റ് രക്തംപൊടിയുന്ന

പ്രിയമാനസങ്ങൾതൻ നീറ്റലുകളെ.