ഓരോ മരവും

ഓരോ കവിതയാണ്

ചില്ലകൾ വരികളാണ്

ഇലകൾ വാക്കുകളാണ്

ഒരു ചില്ലയിൽ കയറിയാൽ

തൊട്ടുമുകളിലെ വരി തൊടാം.

ഒരു വാക്കു തൊട്ടാൽ തൊട്ടടുത്ത ഇലയും

വായിക്കാം.

ഒരു മരം തൊട്ടറിഞ്ഞാൽ

തൊട്ടടുത്ത കവിതയും

വായിച്ചറിയണമെന്നു തോന്നും.

വരൂ

ഓരോ മരവും തൊടാം.

ഓരോ കവിതയും തൊട്ടറിയാം.