പാനം ചെയ്താലുമെന്നെ, നീ ചാരുനേത്രങ്ങളാൽ

വാഗ്ദാനമായ് നിനക്കേകാ,മിന്നെന്റെ നയനദ്വയം.

പതിച്ചാലുമാപ്പാനചഷകത്തിലൊരു മൃദുചുംബനം

പിന്നെ ഞാനലയുകില്ലാ മധുവിനായേതു ദിക്കിലും.

അദമ്യമാം ദാഹം ഏറീടുന്നുണ്ടെന്റെയാത്മാവിൽ

ആശിപ്പതൊന്നേയുള്ളിൽ നുണയണം ദിവ്യമാം മധു

സീയൂസ്‌ദേവന്റെ കയ്യിലെ അമൃതകുംഭം ലഭിയ്ക്കിലും

നിൻ ദർശനലഹരിയോളം കാമ്യമാകില്ലൊരിയ്ക്കലും

നിനക്കായയക്കുന്നു പനിനീർപുഷ്പചക്രമിന്നു ഞാൻ

നിന്നെപ്പൂജിയ്ക്കുവനല്ലാ, ആദരിയ്ക്കുവാനുമല്ലവ.

നിൻ കരസ്പർശത്താലേ വാടാതെയിരുന്നെങ്കിലോ

എന്ന മോഹമെൻ ചിത്തത്തിൽ മൊട്ടിട്ടതു കാരണം.

ഒരു നിമിഷമതിൻ മണം മെല്ലെയൊന്നാസ്വദിച്ചുവോ

പിന്നെയെന്നരികിലേക്കവ തിരിച്ചയയ്ക്കയാണു നീ.

അപ്പോൾമുതൽ വളരുന്നൂ, അനുമാത്ര, ആപ്പൂവുകൾ.

സത്യമിപ്പോളതിന്നതിൻ മണമല്ല, നിൻ സുഗന്ധമാം.

 

A Song to Celia -Ben Jonson


Drink to me only with thy eyes,

And I will pledge with mine;

Or leave a kiss but in the cup

And I ‘ll not look for wine.

The thirst that from the soul doth rise

Doth ask a drink divine;

But might I of Jove,s nectar sup,

I would not change for thine.

I sent thee late a rosy wreath,

Not so much hounouring thee

As giving it a hope that there

It could not wither’d be;

But thou thereon didst only breathe

And send’st it back to me;

Since when it grows,and smells,I swear,

Not of itself but thee !


(Ben Jonson is among the best-known writers and theorists of English Renaissance literature, second in reputation only to Shakespeare. A prolific dramatist and a man of letters highly learned in the classics, he profoundly influenced the Augustan age through his emphasis on the precepts of Horace, Aristotle, and other classical Greek and Latin thinkers. While he is now remembered primarily for his satirical comedies, he also distinguished himself as a poet, preeminent writer of masques, erudite defender of his work, and the originator of English literary criticism.)