മേഘത്തലപ്പത്ത് പെയ്യാൻ

മടിച്ചൊരു തുള്ളി

ഏതോ ഇടിവാൾ കണ്ണുരുട്ടി

ശബ്ദമുണ്ടാക്കിയപ്പോൾ

പേടിച്ച് ഞെട്ടറ്റു വീണു.

താഴെ,

അലിയാൻ ഇടം കാണാഞ്ഞ്

ഉരുണ്ടൊഴുകി വലുതായി

മണ്ണുതേടി പാഞ്ഞു.

ഒഴുകാൻ ഇടം തേടി

ഓടിയ ഓട്ടത്തിൽ

ഉരുണ്ടൊഴുകിവലുതായി.

പിന്നെ,

പ്രളയമായി.