നെറ്റിയിലെ

ചുളിവു പോലെ

മൂന്നു വരകളിൽ

ഞാനെന്റെ പതാക വരയ്ക്കുന്നു


വീൽ ചെയറിന്റെ ചക്രം

നടുവിൽ വെച്ച്

അതിൽ നീല നിറം ചാർത്തുന്നു


ഒരു വികലാംഗന്റെ

ജീവിതത്തിലേക്കുള്ള

ഭിന്നശേഷിയായി

ഞാനത് വലിച്ചുയർത്തുന്നു


ബോംബേറിൽ

ചിതറിയ ജീവിതത്തെ

പൊതിഞ്ഞുകെട്ടാൻ

അത് വിരിച്ചിടുന്നു


ഉള്ളിലും പുറത്തും

അംഗ പരിമിതനായ

 എന്നെപ്പോലെ, പതാക

ഒളിച്ചുകളി തുടരുന്നു.