അച്ഛൻ പറഞ്ഞുതന്നൊരു ഓർമ്മയുണ്ട്. 

വളരെ മുൻപ്, ഗായത്രി എന്ന അഴകൊഴുകുംപേരുള്ള ഞ‍ങ്ങളുടെ പുഴയുടെ ഒാരത്തു കണ്ടൊരു ഒാർമ. 

മഹാകവി പി. കുഞ്ഞിരാമൻ നായർ അക്കാലത്ത് ഞങ്ങളുടെ നാട്ടിലായിരുന്നു താമസം. കൊല്ലങ്കോട് രാജാസ് ഹൈസ്കൂളിൽ അധ്യാപകനായിരുന്നു കവി. 

ഇപ്പോഴത്തെ പോലെയല്ല. പുഴയിൽ മണലുണ്ടായിരുന്ന കാലം. വൈകുന്നേരങ്ങളിൽ അച്ഛനും കൂട്ടുകാരും ആ മണൽതിട്ടയിൽ പോയിരിക്കാറുണ്ട് . ചില നേരത്ത്, കവിയും ആ പുഴത്തിട്ടിൽ ഉണ്ടാവും. ഒറ്റയ്ക്കിരുന്ന്, ചായുന്ന സൂര്യനെ നോക്കി അദ്...