xjkennedy

എക്സ് ജെ കെന്നഡി

X. J. Kennedy (born 21 August 1929, Dover, New Jersey, USA as Joseph Charles Kennedy) is a poet, translator, anthologist, editor, and author of children's literature and textbooks on English literature and poetry. He was long known as Joe Kennedy; but, wishing to distinguish himself from Joseph P. Kennedy, he added an "X" as his first initial. മസാച്ചുസെറ്റ്സില്‍ ലെക്സിംഗ്ടണില്‍ ജീവിക്കുന്ന എക്സ്.ജെ.കെന്നഡി കവിത കൂടാതെ കഥയും കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും എഴുതുന്നു. പ്രഭുവിന്റെ ദുര്‍മ്മരണം എന്ന സമാഹാരത്തിന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി പ്രസ് 2004ലെ പോയറ്റ്സ് പ്രൈസ് ലഭിച്ചു. 8-12 വയസ്സുകാര്‍ക്കു വേണ്ടി എഴുതിയ ദി ഔള്‍സ്റ്റോണ്‍ ക്രൗണ്‍ അടുത്ത കാലത്ത് പുനഃപ്രസിദ്ധീകരിച്ചു

Harithakam URL: harithakam.com/xjkennedy

  • പുരാവസ്തുമേളയിൽ

    മൃതർ‍ക്കു പ്രിയങ്കരമീവിള കൊയ്യാനേതാ-
    ണസുരഗണം വന്നൂ? നിശ്ശബ്ദമിഴഞ്ഞെത്തീ
    അതിഥിമുറികളിലൂടവരവിരാമം,
    അറ്റുവീണിടും വിരൽകളിൽനിന്നോരോന്നായി-
    ച്ചുറ്റുമോതിരമൂരി; തട്ടിമാറ്റി പിന്നെല്ലാം:
    പിരിച്ചു പണ്ടേ വിട്ട സേനകളുടെ പിഞ്ഞി-
    ദ്ദ്രവിച്ച അണിവേഷം, വഴിയിലുപേക്ഷിച്ച
    കുരുടന്‍മിഴികളാൽ തുറിച്ചു നോക്കും പാവ-
    ക്കുട്ടികൾ, പിന്നെ മൂത്രപ്പാത്രങ്ങൾ, അരിപ്പകൾ,
    തട്ടിമാറ്റിനാർ‍ അത്യപൂർ‍വ്വമായവ, എലി
    മുറ്റുമേ കരണ്ടവ, കൊമ്പിന്റെ മകുടവു–
    മേറ്റി നിന്നിടും മാനിന്നുന്നതശീർഷം പോലും.

    കൂടുതൽ >>