ടി പി സക്കറിയ
ടി പി സക്കറിയ

ടി പി സക്കറിയ

@tpsakkariya

കവി, കഥാകൃത്ത് അകത്തൊഴുത്ത് രണ്ട് നാട്ടുമൃഗങ്ങൾ കോടതിമൊഴികൾ എന്നിവ പുസ്തകങ്ങൾ


കൊല്ലത്തേക്ക് പുറപ്പെടുന്നൊരു സന്ധ്യ

എന്നും വൈകുന്നേരം

വീടുവിട്ടിറങ്ങി

ആയൂര്‍ ജംഗ്ഷണി

ലെത്തുമൊരുസന്ധ്യ 

കുളത്തൂപ്പുഴയിലെ 

എണ്ണപ്പനത്തോട്ടങ്ങളിലെ 

ഇരുണ്ട കാറ്റുകളെ 

ദേഹത്തണിഞ്ഞ്

നീണ്ടകര ഫിഷിങ് ഹാര്‍ബറില്‍ 

നിന്നുകൊണ്ടുവന്ന 

ചോരമണമുള്ളൊരു ചൂരയുടെ

പിന്‍വിളി കേട്ട് , നനഞ്ഞ

കൈവിരലുകളെ നോക്കി

മുന്നോട്ടുഗമിക്കുന്നു

അനന്തപുരിയോ

ഇത്തിക്കരയാറോ 

കൊല്ലമോഎന്ന് 

ടൌണ്‍ സര്‍ക്കിളിലെ

പ്രാദേശികക്കാറ്റ...


രൂപകങ്ങള്‍

രാവിലത്തെ രൂപകം നടന്നുവന്നു

യാത്രയുടെയും നിശ്ചലത്വത്തിന്‍റെയും

വട്ടംകറങ്ങലിന്റെയും അടയിരിപ്പിന്‍റെയും 

ജാഗ്രതയുടെയും ശ്രദ്ധയില്ലായ്മയുടെയും

നിയന്ത്രിക്കലിന്റെയും കീഴടങ്ങലിന്റെയും

പരാതികള്‍ മുറ്റത്ത് ചൊരിഞ്ഞു, പോയി

പ്രഭാതവെയില്‍ എന്ന രൂപകം വന്നു

പറമ്പില്‍ പക്ഷികള്‍ വരാത്തതിനെ

നിഴലുകള്‍ പിണങ്ങിപ്പോകുന്നതിനെ

പൂക്കള്‍ നിറം പ്രസരിപ്പിക്കാത്തതിനെ

ഉച്ചവെയിലിന്നക്ഷമയെ,പിറുപിറുപ്പിനെ

ഉച്ചിയില്‍ കൈവച്ചുശകാരിച്ചിറങ്ങി

നട്ടുച്ച ...