സൂചിക: തിളനില

കൊട്ടോ കൊട്ടണ് കൊട്ടണ് മഴ
തൂറാൻ പോയ അനിയൻ
തലയ്ക്ക് കൊടയാക്കുമോ നിക്കറെ
മടക്കോട്ടി നൊറച്ച്
മുറുക്കാൻ വേണ്ട പോണ അമ്മ
ഒതുങ്കുമോ എവിടേങ്കിലും.

കപ്പലിൽ നില്ക്കുന്ന എനിക്ക്
ഹാർബർ
അനങ്ങുന്നതായിട്ടേ തോന്നൂ
ഹാർബറിനോടൊപ്പം
ലോഡിറക്കുന്ന വണ്ടികളും.
ഉള്ളി, ഉരുളക്കിഴങ്ങ്
തക്കാളി പുറുത്തിച്ചക്ക
നിരയായിറക്കി
അട്ടിയായി അടുക്കി വയ്ക്കും.

കടപ്പെറം വെളുത്തു
ചരുവം കമിഴ്ത്തി
ചന്തിയുറപ്പിച്ച
മീൻകാരി പെണ്ണുങ്ങൾ
മുറുക്കാൻ തുപ്പളി
വിരൽവിടവിലൂടെ
പമ്പരം കണക്ക് വിട്ട്
തലയിഴകളിലെ
പേൻ ഞെരിച്ച്
‘അവന്തചീല1
അഞ്ചാറുവട്ടം കെട്ടി
പെരുത്ത കലിയിൽ
പള്ളുരിച്ചു

തുറന്ന
കുപ്പായത്തിനിടയിലൂടെ
കിടക്ക മുഴുവൻ
ഒഴുകിപ്പരന്നുകിടക്കുന്നു
അമ്മിഞ്ഞ.

?കവിതയെക്കുറിച്ചുള്ള അടിസ്ഥാനപരമായ ഏതു തെറ്റിദ്ധാരണകളാണ് താങ്കളെ ഈറ പിടിപ്പിക്കുന്നത്? അവയെ താങ്കൾ എങ്ങിനെ തിരുത്തും, അഥവാ നിഷേധിക്കും?

എല്ലാ കവിതയിലും കവി ആത്മകഥയെഴുതുകയാണ് എന്ന ധാരണ. ശ്ലഥവും ശിഥിലവുമായ മുക്തച്ഛന്ദോരൂപങ്ങൾ, ഒരു ഗീതകത്തിനു ഒരിക്കലും പിടിച്ചെടുക്കാന്‍ പറ്റാത്ത വിധം, സമകാലീനസമൂഹത്തിന്റെ പ്രകൃതം പ്രതിഫലിപ്പിക്കുന്നു എന്ന വിശ്വാസം. നിയതപദികളിൽ ( സ്റ്റാന്‍സ) എഴുതുന്ന കവികൾ കാലിപ്പെട്ടികളെടുത്ത് യാന്ത്രികമായി അവ കുത്തി നിറയ്ക്കുകയാണ് എന്ന സങ്കല്പം. ലിറ്റിൽ മാസികകൾക്ക് കവിത അയയ്ക്കുന്ന കവികൾക്ക് അവ വായിക്കുകയോ അവയുടെ വരിക്കാരാവുകയോ വേണ്ടാ എന്ന വിചാരം. പുരസ്കാരങ്ങൾ കവി നല്ല കവിത എഴുതിയിട്ടുണ്ട് എന്നതിന്റെ തെളിവാണ് എന്ന വിചാരം. 

മൃതർ‍ക്കു പ്രിയങ്കരമീവിള കൊയ്യാനേതാ-
ണസുരഗണം വന്നൂ? നിശ്ശബ്ദമിഴഞ്ഞെത്തീ
അതിഥിമുറികളിലൂടവരവിരാമം,
അറ്റുവീണിടും വിരൽകളിൽനിന്നോരോന്നായി-
ച്ചുറ്റുമോതിരമൂരി; തട്ടിമാറ്റി പിന്നെല്ലാം:
പിരിച്ചു പണ്ടേ വിട്ട സേനകളുടെ പിഞ്ഞി-
ദ്ദ്രവിച്ച അണിവേഷം, വഴിയിലുപേക്ഷിച്ച
കുരുടന്‍മിഴികളാൽ തുറിച്ചു നോക്കും പാവ-
ക്കുട്ടികൾ, പിന്നെ മൂത്രപ്പാത്രങ്ങൾ, അരിപ്പകൾ,
തട്ടിമാറ്റിനാർ‍ അത്യപൂർ‍വ്വമായവ, എലി
മുറ്റുമേ കരണ്ടവ, കൊമ്പിന്റെ മകുടവു–
മേറ്റി നിന്നിടും മാനിന്നുന്നതശീർഷം പോലും.

ഒരിക്കൽ
നന്ത്യാർ‍വട്ടപ്പൂവിന്റെ ആകൃതിയിൽ
എനിക്കു നിന്നോട് പ്രേമം തോന്നി..

123