സൂചിക: തിളനില

നിന്റെ വീടിനടുത്തുള്ള
അമ്പലക്കുളമാണ് ഞാന്‍.
നീ ഓടി വന്നു ചാടൂ
മലർ‍ന്നും കമിഴ്ന്നും നീന്തൂ.
നിനക്കു പിറകെ ചാടാൻ വരുന്ന ചെക്കന്മാരെ
കഴുത്തിനു പിടിച്ചു താഴ്ത്തൂ.

ഒരിക്കലൊരു സ്വപ്നം കണ്ടു.
ചാരനിറത്തിലുള്ള
വലിയ നിശാശലഭങ്ങൾ
എന്റെ മുറിയുടെ ചുമരുകൾനിറയെ
ചിറകു നീർ‍ത്തിപ്പിടിച്ച്
പറ്റിയിരിക്കുന്നു.

ഉറക്കത്തിനു തൊട്ടുമുമ്പുള്ള
ചില നിമിഷങ്ങളിൽ
കമിഴ്ന്നു കിടന്ന്
കണ്ണടച്ചു പിടിക്കുമ്പോൾ
പ്രപഞ്ചോല്പത്തി കാണാം.
കറുപ്പാണ് പശ്ചാത്തലം.
ഭയങ്കര കറുപ്പ്

സ്വപ്നത്തിൽ
അവൻ വന്നു പറഞ്ഞു.
എനിക്കു വീടില്ലാ
അതോണ്ടൊരു സുഖവുമില്ലാ.
ഓ സാരമില്ല, നമുക്കു ശരിയാക്കാം.
ഞാൻ എന്റെ വീടിന്റെ
ഏതാനും ചില ചുമരുകൾ
മുറിച്ചെടുക്കാൻ തുടങ്ങി.

പരന്ത് മലന്ത് കെടക്കണ
തരിയാ
കറുത്ത കട്ടിലിൽ
വെള്ളപൊതപ്പിട്ട മാതിരി
വാലോ വാല്
വെട്ടിയൊണക്കി
ചട്ടത്തടിച്ചാം
കൈകൊളന്ത
കാറാതിർക്ക
കാലടിയിലിടാം

ഒറത്ത ഒരുമീനാണ്.
കരയിലേക്ക് കൊണ്ടിടുമ്പോൾ
അതിന്റെ കണ്ണിൽ പെടയുന്ന ജീവൻ
എന്റേതാണ്.
നേരം വെളുക്കുംമൊതൽ
രാവടം വരെ
ചോറിലേക്ക് കമത്തിയൊഴിക്കും
ഒറത്തക്കറി

അമ്മയെയോർക്കുമ്പോൾ
കണവാമൊശടാണ് ഓർമ്മവരിക.
പരുക്കൻ പ്രാക്കും
തെറിയുമായി
ഒടുങ്ങിയ ജന്മം.
ചുട്ടകോഴിയെ പറപ്പിക്കുന്ന
മന്തിരവാദി.

ചാക്കാല കഴിഞ്ഞ്
പക്കിയായി ആത്മാവ്
വീട്ടിൽ വന്നു.
‘അപ്പാ അപ്പാ’യെന്ന്
ഞങ്ങളൊമ്പതും ആർത്തു
തൈലം പെരട്ടി
കെടന്നതേയുള്ളു അമ്മ

123