സൂചിക: തിളനില

എനിക്ക് ആറു വയസ്സായ കാലത്ത് അമ്മമ്മയുടെ വീട്ടിലെ ഒഴിവുകാലങ്ങളിൽ ‍മേമ ഗോവണിപ്പടികൾ‍കയറുന്ന ശബ്ദങ്ങൾ ഏതോ ഗന്ധർ‍വരാജ്യത്തിലേക്കുള്ള കവാടങ്ങൾ തുറക്കുന്നതിന്റെ മന്ദ്രമധുരമായ നാദമായി എനിക്ക് അനുഭവപ്പെട്ടു. മേമയുടെ മുറിയിൽ ‍വീട്ടിയിൽതീർ‍ത്ത അലമാരയുള്ള ഒരു മേശ, മേശയിൽ കറുപ്പിൽ ‍വെളുത്ത ചെത്തുകളുള്ള കുപ്പിവളകൾ, വലിയ

കുന്നിൻ ചെരുവിലൊരു
ചെറ്റക്കുടിൽ
കണ്ണുകൾ കുഴിഞ്ഞ്
വാ പൊളിച്ചിരുന്നു
അതിനു വല്ലാതെ വിശക്കുന്നുണ്ടായിരുന്നു

തലയ്ക്കുള്ളിൽ
കവിതയും കുബുദ്ധിയുമില്ലാതിരുന്ന
ഒരു കാലത്ത്
ചാണകം തേച്ച മുറ്റത്ത്
ഉണക്കമടലുകൊണ്ടുണ്ടാക്കിയ പയ്യിനെ
ഞാൻ മേച്ചു നടന്നു.

വെള്ള പുതച്ചിരുന്നു.
മൂക്കിൽപഞ്ഞി വച്ചിരുന്നു.
ഞാൻ നോക്കിയപ്പോൾ
നെഞ്ചിന്‍കൂട് ഒരിക്കൽക്കൂടി
ഉയർ‍ന്നു താഴ്ന്നതായി കണ്ടു.

സമകാലികതയല്ല എന്റെ പ്രശ്നം
മന്വന്തരങ്ങൾക്കപ്പുറത്തു വച്ചാണ്
എനിക്കെന്റെ ഭാഷ കളവുപോയത്.
അതു കണ്ടെടുക്കാന്‍
ഇനിയും സമകാലികമായിക്കൂടാ എന്റെ കവിത.

അപ്രത്തെ ബംഗ്ലാവു വീട്ടിലെ
ജമീലാത്ത ഒരിക്കലിറങ്ങി വന്നു.
‘മുകൾനിലയിലെ ജനൽ തുറന്നിട്ടു കൂടെ?’
സ്റ്റെയർ‍കെയ്സിന്റെ തിരിവിലെ
ഉയരത്തിലുള്ള ജനൽ ചൂണ്ടിക്കാട്ടി
ബുർ‍ഖയുടെ മൂടുപടം പുറകിലേക്കിട്ടു കൊണ്ട്
അവർ ‍ചോദിച്ചു.

പണ്ടു ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ
തെക്കു കിഴക്കേത്തൊടിയിൽ
ഒരു പഴയ കൂവളക്കാടുണ്ടായിരുന്നു.
അതിന്റെ ചോട്ടിൽ കരിങ്കുട്ടി എന്ന് വിളിക്കപ്പെട്ട
ഒരു കരിങ്കല്ല് പാർ‍ത്തുപോന്നു.

ഞാന്‍
കലപില
കലപില
എന്നെഴുതുമ്പോൾ
കവിതയുണ്ടാകുന്നു.
കാടുകളിൽനിന്ന്
കടും പച്ചയും
കിളിക്കൂട്ടങ്ങളും
പറന്നു വരുന്നു.

123