സൂചിക: തമിഴ് കവിത

തടവേതുമില്ലാതെ,
ഉള്ളില്‍പ്പോകാന്‍ കഴിയും.
വെളളം മീനിനെ എന്നപോലെ
അനുവദിക്കുന്നു.

പോയജന്മത്തില്‍ ഞങ്ങളെല്ലാം
കഴുതകളായിരുന്നത്രേ
അറ്റത്തു കൂമ്പാരം കൂടിയ വസ്തുക്കള്‍ക്കിടയില്‍
പൂപ്പല്‍ പിടിച്ച് പതുങ്ങിക്കിടക്കും
പഴയോലകള്‍ തെളിവ്.

തമ്പുരാനേ
അങ്ങയുടെ കല്പന പോലെയാണ്
എല്ലാം നടന്നത്.

വാലുയരെപ്പൊങ്ങി, അന്തരീക്ഷം തഴുകി നിവരുന്നൂ
ദൈപുത്രന്റെ കൈകളുടെ നിഴലില്‍
ഉപദേശിയുടെ പ്രസംഗം:

കരയിലിരുന്ന്
ഓടുംപുഴയെ നോക്കിക്കൊണ്ടിരുന്നു,
അവള്‍.
അവളോടു മിണ്ടിക്കൊണ്ടിരുന്നു, ആറ്
ആറ്റില്‍ എല്ലാം ഓടിയൊഴുകിക്കൊണ്ടിരുന്നു.

പരുവപ്പെണ്ണിന്‍ വിവശത പോലെ
കമിഴ്ന്നു വീഴാന്‍ തുടങ്ങി ഇരുള്‍
കതകടച്ച്
മെഴുകുതിരികളുടെ മഞ്ഞവെളിച്ചത്തില്‍
തനിയെ
അമര്‍ന്ന് ഇരുന്നു.

ചത്ത മാടിന്റെ തോലുരിക്കുമ്പോള്‍
കാക്കകളെ ആട്ടിയോടിക്കും
പെരുത്തുനേരം കാത്തുകിട്ടിയ
കൂലിച്ചോറു തിന്നുതീര്‍ത്ത്
വീട്ടുചുടുചോറെന്ന് കേമത്തം പറയും

എന്റെ ഗ്രാമത്തിന്‍ ദേഹമാകെ മൂടി
എങ്ങും വര്‍ഗ്ഗത്തിന്‍ ഇരുള്‍
ഭയം തീറ്റിക്കും ദ്രോഹിയുടെ
കൂസലറ്റ  കഠാര പോല്‍
തിളങ്ങിയെരിയും രാവ്

12