സൂചിക: ചൊല്‍ക്കാഴ്ച

feature image

എല്ലാ വസ്തുക്കള്‍ക്കും ഇന്ന്
സ്പ്രിങ്ങു പോലുള്ള നിഴലുകള്‍
അമര്‍ന്നു ചുരുങ്ങി ചാടി നിവരുന്നു
നിഴലോരോന്നും
സൂര്യനുദിച്ചപ്പോഴേ
വസ്തുക്കള്‍ തീരുമാനിച്ചുറച്ചതാണ്
സ്വന്തം നിഴല്‍ ഒന്നമര്‍ത്തിപ്പിടിച്ച്
നിവര്‍ത്തിവിടാന്‍