സൂചിക: കാല്‍പ്പന്തുകവിതകള്‍

feature image

ഗാലറിയിലിരുന്ന്
സ്ത്രീകള്‍ കളിക്കളത്തിലേക്ക് നോക്കുമ്പോഴെല്ലാം
കളിക്കളത്തില്‍ ഒറ്റയക്കൊരുപെണ്ണ്
പിളര്‍ത്താനാവാത്ത ഒരു നിമിഷം!

feature image

ദൈവമേ, ദൈവമേ
ഈയിടെയായ്
എനിക്കെന്തോ സംഭവിക്കുന്നു!
കഴിയുമെങ്കിൽ ഉരുട്ടിക്കളിച്ചിരുന്ന
പഴയ കളിപ്പന്ത് തിരിച്ചു തരിക.

feature image

ഞാൻ, സിനെദീൻ സിഡാൻ,
കണ്ണിലൽപ്പം വെയിലടിച്ചാലുടൻ
നിങ്ങൾക്കു കുത്തിക്കൊല്ലാൻ തോന്നുന്ന 
അപരിചിതൻ;
വേറെ മുഖവും വേറെ ഉടലുമായി
നിങ്ങളിലൊരുവനാകാമെന്ന‌് വ്യാമോഹിച്ചവൻ

feature image

ഇന്ത്യയില്‍ ഹിറ്റ്ലര്‍ പിറക്കുക
ഫുട്ബാള്‍ കളിക്കാനല്ല.
കാരണം
അതു തൊണ്ണൂറു മിനുട്ടിന്റെ കളി മാത്രം.
ക്രിക്കറ്റ് കളിക്കാനല്ല,
അത് അങ്ങേയറ്റം
അഞ്ചുദിവസത്തെ കാര്യം മാത്രം.

feature image

മൈതാനം നിറഞ്ഞുകവിഞ്ഞു.
ചുവപ്പു ജേഴ്സിയണിഞ്ഞ ഒന്നാം ടീമും
മഞ്ഞ ജേഴ്സിയണിഞ്ഞ രണ്ടാം ടീമും
ഗ്രൗണ്ടിലിറങ്ങി.
റഫറി വിസില്‍ വിളിച്ചു.
കിക്കോഫിനുശേഷം പന്ത്
മൈതാനമധ്യത്തില്‍ ഉരുണ്ടുകളിച്ചു.
ഒന്നാംടീമിന്റെ സെന്റര്‍ഫോര്‍വേഡ്
ഹാഫ് ലൈനിനെ വെട്ടിച്ചുകൊണ്ട്
രണ്ടാം ടീമിന്റെ പെനാല്‍ട്ടി ഏരിയായിലേക്ക്
തുളച്ചുകയറി.

feature image

ചിക്കെന്ന്‌
മുപ്പത്തിമുക്കോടി
ദേവതകളിലാരോ
ചൂണ്ടയിട്ടമാതിരി
പന്ത്‌ പൊന്തി വായുമദ്ധ്യേ
ചന്ദ്രബിംബമായി

feature image

ഒരു യൂറോപ്യന്‍ റ്റീമും
ലാറ്റിനമേരിക്കന്‍ റ്റീമും തമ്മിലുള്ള
കാല്‍പ്പന്തു മത്സരത്തില്‍
ഓരോ ലാറ്റിനമേരിക്കന്‍ കളിക്കാരനും
ഒരു ദൈവമാണെന്നു തോന്നും