സൂചിക: കാര്‍ണിവല്‍

ഓ നിഷ്കളങ്കരായ ചില്ലകളേ
പാതകളെല്ലാം ഈ രാത്രി 
വിധവകളായി മാറിയിരിക്കുന്നു
ഒച്ചകളെയെല്ലാം 
ആട്ടിയോടിച്ചിരിക്കുന്നു
നിര്‍മ്മലമായ അന്തരീക്ഷത്തിനു മീതെ
ചെറിയൊരു ഭീകരത തങ്ങിനില്‍ക്കുന്നുണ്ട്

വാക്കുകള്‍ വെറും ശബ്ദങ്ങളല്ല
കേവലം ആശയങ്ങളുമല്ല
അവയ്ക്കുള്ളില്‍ ഒരു സംഹാരശക്തി
അടങ്ങിയിരിക്കുന്നു
മറ്റു വാക്കുകളുമായി കൂട്ടിമുട്ടുമ്പോള്‍
അതു പുറത്തുചാടും

feature image

കവിതകൊണ്ട് എന്തു പ്രയോജനം? വാസ്തവാനന്തരതയുടെ ഇക്കാലത്ത് ആഞ്ഞടിക്കുന്ന ഹിംസാത്മകതയെ പ്രതിരോധിക്കാന്‍ കവിതയ്ക്കാകുമോ? അഥവാ, ഭാഷയുടെ ഏറ്റവും സൂക്ഷ്മമായ ഈ വ്യവഹാരത്തിന് നമ്മുടെ സാമൂഹ്യജീവിതത്തില്‍ സ്ഥാനമില്ലാതാവുകയാണോ? കവിതയുടെ കാര്‍ണിവല്‍ മൂന്നാം പതിപ്പിലെത്തുമ്പോള്‍ സ്വയം ഉന്നയിക്കേണ്ട ചോദ്യങ്ങളാണിവ.