സൂചിക: കന്നട കവിത

ആട്ടിവിട്ട തൊട്ടിൽ-
അമ്മയുടെ സാരി.
കുട്ടിക്കായി കമ്പിളിത്തൊപ്പി തുന്നുന്നതിനുമേറെ മുൻപ്‌
ഇളകിയ മേൽക്കൂരയിലെ മുളങ്കമ്പിൽനിന്നു
പിഞ്ഞിയ സാരിത്തൊട്ടിൽ തൂങ്ങിയാടി.

ഉറുമ്പിന്റെ
കഴുത്തരിയാനായി
ചന്തയില്‍നിന്നൊരു വാള്‍ വാങ്ങിവന്നു

യാ, ബന്ദേ നവാസ്
ഈ വിഷം പാനീയം പോലെ
ഇറക്കാൻ എന്നെ അനുവദിക്കൂ.
നിലത്തിന് വലിച്ചെടുക്കാൻ
ഒരു തുള്ളി പോലും വിട്ടുകൊടുക്കാതെ.
ഒരു ഭിക്ഷാപാത്രവുമായ് ഊരുചുറ്റാൻ
എന്നെ അനുവദിക്കൂ

നിന്റെ മെയ്യിന്റെ വാസന ഈ വിരിപ്പിൽ സുഗന്ധം പൂശട്ടെ.
ജീവനോടിരിക്കുന്നവയ്ക്ക് ഓർമ്മകൾ വേണ്ട.

നിന്റെ വിയർപ്പു നിറഞ്ഞിരിക്കാവുന്ന മാറിടം.
നിന്റെ കാൽനഖങ്ങൾക്കിടയിലെ കടൽമങ്ങൽ
നിന്റെ മുടിച്ചുരുളിൽ കുടുങ്ങിപ്പോയ പക്ഷിത്തൂവൽ
നീ തന്നെ നിന്റെ പുറത്തുണ്ടാക്കിയ  നഖക്ഷതങ്ങൾ.
ഇതിനൊന്നും കാരണം ഞാനല്ല എന്നതാണ് എന്റെ ഖേദം.