സൂചിക: അയല്‍മൊഴി

ഈ വീട്ടിൽ ഞാൻ തനിച്ച്‌,
ഈ മുറിയിലിരിക്കുന്നു
ആ മുറിയിൽ നില്‌ക്കുന്നു
അകത്തളത്തിൽ ചുറ്റി നടക്കുന്നു
അങ്ങനെ വീടാകെ നിറയുന്നു.

അങ്ങനെ,
ഒരു താളിൻമേലേ
'ഗാനം';
പച്ചകുത്തിയ ചിത്രം പോലെ
ഈ ഗാനം;
താളിൽനിന്നും വാക്കുകൾ ശബ്ദിക്കുന്നു,
ഒന്നൊന്നായി വാക്കുകൾ ശബ്ദിക്കുന്നു.
വാക്കുകളും ശബ്ദങ്ങളുമൊരു ചങ്ങലയായി
തെന്നലിലൊഴുകിനടക്കട്ടെ... അതാ ഗാനം!

വാക്കുകളെന്താണിങ്ങനെ?
കറുത്തു ചാറുന്ന തുള്ളികൾ
ആകാശത്തിൻ വെളുത്ത പ്രതലത്തിൽ!
വാക്കുകളെന്താണിങ്ങനെ?
കാണാനാവും , പക്ഷേ മൂകം
കാണാനാവാത്തത്‌, കേൾക്കുന്നത്‌.

മരത്തിൽനിന്നൊരില
വഴുതിയും
ചാഞ്ഞും
ചാഞ്ചാടിയും
കാറ്റിനെ ലാളിക്കുന്നൊരു പട്ടം
നീരിനു മേലൊരു തോണി

ഒരു ദുഃഖവും
വേറൊരു ദുഃഖവും തമ്മില്‍
ശണ്ഠ കൂടുന്നതിനേയാണ്
നാം ചരിത്രം എന്നു വിളിക്കുന്നത്.

ആത്മഹത്യക്ക് ഒരുങ്ങുന്നവന്‍
ഭ്രാന്തമായി
എന്തൊക്കെയോ ചെയ്യുന്നു
അവന്റെ കൈയ്യില്‍
കുടുംബ ഫോട്ടോ

നിന്നില്‍ നീതന്നെ മതിമയങ്ങണം
നിനക്കു നീ തന്നെ
മിസ്കോളടിച്ചു രസിച്ചു കളിക്കണം
നിനക്കു നീ തന്നെ
ആശംസ നേരണം
നിനക്കു നീ തന്നെ
മറന്ന വസ്തുക്കളെ ഓര്‍മ്മപ്പെടുത്തണം

പിതാവേ!
ദൈവത്തിന്റെ കൈയ്യിലെ ഒരു പന്തായിരിക്കുന്നൂ നമ്മള്‍
അദ്ദേഹമതു കൈയ്യില്‍നിന്നു വിടുമ്പോള്‍
പെട്ടെന്നു താഴെ വീഴാതിരിക്കാന്‍
പാദം കൊണ്ടു തടുത്ത്
മുട്ടുകൊണ്ടുയര്‍ത്തി
നെഞ്ചം കൊണ്ടു തള്ളി
നിറുകംതലകൊണ്ടു മുട്ടി
ഇരുകൈകള്‍ക്കിടയില്‍
മാറിമാറി തട്ടിക്കളിക്കുന്നു.