sukirtharani

സുകീര്‍ത്ത റാണി

ജനനം 1973. സ്വദേശം വെല്ലൂര്‍ ജില്ലയിലെ ലാലാപ്പേട്ടൈ. 6 സമാഹാരങ്ങള്‍. കൈപ്പട്രിയിന്‍ കനവുകേള്‍, ഇരവു മിരുഗം, അവളൈ മൊഴിപ്പേര്‍ത്തല്‍, ഇപ്പടിക്കു ഏവാള്‍. പുരസ്കാരങ്ങള്‍ : പുതുമൈപ്പിത്തന്‍ നിനൈവു വിരുത്, സാധനൈപ്പെണ്‍, അംബേദ്കര്‍ പേരാളി. ദളിത് ആശയങ്ങളോടും അവതരണകവിതയോടും ആഭിമുഖ്യം.

Harithakam URL: harithakam.com/sukirtharani

  • വിമോചനത്തിന്‍ പതാക

    എന്റെ ഗ്രാമത്തിന്‍ ദേഹമാകെ മൂടി
    എങ്ങും വര്‍ഗ്ഗത്തിന്‍ ഇരുള്‍
    ഭയം തീറ്റിക്കും ദ്രോഹിയുടെ
    കൂസലറ്റ  കഠാര പോല്‍
    തിളങ്ങിയെരിയും രാവ്

    കൂടുതൽ >>

    ആരെങ്കിലും ചോദിച്ചാല്‍

    ചത്ത മാടിന്റെ തോലുരിക്കുമ്പോള്‍
    കാക്കകളെ ആട്ടിയോടിക്കും
    പെരുത്തുനേരം കാത്തുകിട്ടിയ
    കൂലിച്ചോറു തിന്നുതീര്‍ത്ത്
    വീട്ടുചുടുചോറെന്ന് കേമത്തം പറയും

    കൂടുതൽ >>

    ഇരവുമൃഗം

    പരുവപ്പെണ്ണിന്‍ വിവശത പോലെ
    കമിഴ്ന്നു വീഴാന്‍ തുടങ്ങി ഇരുള്‍
    കതകടച്ച്
    മെഴുകുതിരികളുടെ മഞ്ഞവെളിച്ചത്തില്‍
    തനിയെ
    അമര്‍ന്ന് ഇരുന്നു.

    കൂടുതൽ >>