sindhum

സിന്ധു എം

സിന്ധു മനോഹരന്‍ മലപ്പുറം ജില്ലയിലെ കാഞ്ഞിരമുക്കില്‍ ജനനം. ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതുന്നു. അടയാളം, തയ്യല്‍, റാഷിദിയയിലെ വഴികള്‍ മുതലായ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭൂമിയുടെ നവാഗതര്‍ക്കായുള്ള നോവല്‍ മത്സരത്തില്‍ പങ്കെടുത്ത സാന്‍വിച്ച് എന്ന കൃതി മാതൃഭൂമി പ്രസിദ്ധീകരിച്ചു. 2004ലെ അറ്റ്‌ലസ് ഏഷ്യാനെറ്റ് സാഹിത്യപുരസ്‌കാരവും കൈരളി സാഹിത്യപുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ദുബൈയിലെ ക്രെസന്റ് ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ പന്ത്രണ്ടു വര്‍ഷമായി അധ്യാപികയായി ജോലി ചെയ്യുന്നു.

Harithakam URL: harithakam.com/sindhum

  • ബർദുബൈയിലെ ശ്മശാനം

    ബർദുബൈയിലെ ശ്മശാനത്തിന്റെ 
    അരികിലൂടെ പോകുമ്പോൾ 
    മരണത്തെക്കുറിച്ചുള്ള ബോധത്തിലേക്ക് 
    നാം ജനിക്കും

    കൂടുതൽ >>

    രണ്ടു ലെസ്ബിയന്‍ മുലകള്‍

    ഒരു ചെറിയ ഈരഴ തോർത്ത്
    ചക്കമുലകൾക്ക് കുറുകെയിട്ട്
    ഞാനൊന്നുമറിഞ്ഞില്ലേ  രാമനാരായണ
    എന്ന ഭാവത്തിൽ നടക്കുന്ന
    ആച്ചേടത്തിയെ ഓർമ്മവരും
    മുലചരിത്രം  പറയുമ്പോൾ

    കൂടുതൽ >>

    ചോന്നത്

    ലോകാവസാനം തന്നെയാണത്.
    എല്ലാ ചുവപ്പുകളും തിരിച്ചെടുത്ത്
    എന്നെന്നേക്കുമായി ഒരസ്തമയം.

    കൂടുതൽ >>

    അ(വി)ഹിതം

    നമ്മൾ എന്നെങ്കിലും ഒരിക്കൽ 
    ഒന്നിക്കുമായിരിക്കും. 
    നിന്നെ ഞാനും 
    എന്നെ നീയും 
    നിറച്ചയീ കണ്ണുകൾ 
    രണ്ടിരുട്ട് മുറികളായി മാറുമ്പോൾ

    കൂടുതൽ >>