ദേശദ്രോഹിക്കൊരുണ്ണിപിറന്നു

മാനവ പ്രണവമന്ത്രമാം

ളകാരമുണര്‍ന്നു

ള്ളേ... ള്ളേ... ള്ളേ....


അവന്റെ

ചെഞ്ചുണ്ടുകള്‍ക്കിടയിലേക്ക്

ഭൂമി ചുരന്നു.

പൗരന്‍... പൗരന്‍... എന്നവനെ

പേരുവിളിച്ചു.


മൂന്നാം വയസ്സില്‍

അപ്പനവന്റെ നാവില്‍

ആദ്യാക്ഷരം കുറിച്ചു

ഭ...ര....ണ.... ഘ...ട...ന...


ആറാം വയസ്സില്‍

ലോക്കപ്പ് അപ്പന്റെ സ്മാരകമായി.


അബ്ദുവിനും തോമസ്സിനും

ആബിദയ്ക്കുമൊപ്പം

പൗ...